പഴംപൊരി അഥവാ വാഴയ് ക്കാപ്പം അഥവാ ഏത്തക്കാപ്പം കേരളീയരുടെ ഒഴിച്ചുകുടാത്ത ഒരു ദേശീയ നാലുമണി പലഹാരം എന്നു തന്നെ പറയാം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ഓഫീസ് കാന്റീനുകളിലെ നിരന്തര ആശ്വാസ ഇട ഭോജനമാണല്ലോ ഈ രുചിവീരൻ. അതുമാത്രമല്ല ഏത്തപ്പഴത്തിൽ ധാരാളം പ്രോട്ടിൻ, ഇരുബുസത്ത്, പൊട്ടാസിയം എന്നിവ അടങ്ങിയിടുണ്ട് ആയതിനാൽ ഏത്തപ്പഴം കഴിക്കാൻ മടി കാണികുന്ന നമ്മുടെ കൊച്ചുകുട്ടുകാർക്ക് ഈ എളുപ്പമായ രെസിപി വളരെ ഗുണപ്രദമാണ്. അതുകൊണ്ട് കടയിൽ നിന്നും മാത്രം വാങ്ങി കഴിക്കാതെ വീടുകള്ളിൽ സുലഭമായ ഈ ചേരുവകൾ ഉപയോഗിച്ച് വല്ലപ്പോഴെങ്കില്ലും നമ്മുക്കും നല്ല ചുട് ഹെൽത്തി ഏത്തക്കാപ്പംസ് ഉണ്ടാക്കി കഴിക്കാൻ തുടങ്ങാം …അല്ലെ ? 🙂
ആവിശ്യമായ ചേരുവകൾ
അധികം പഴുക്കാത്ത മധുരമുള്ള ഏത്തപ്പഴങ്ങൾ, മൂന്ന് (ഇടത്തരം വലിപ്പമുള്ളത് )
മൈദാ മാവ് അഥവാ പ്ളെൻ ഫ്ളൌർ, നൂറ്റി അൻപതു ഗ്രാം
അരിപ്പൊടി , ഒന്നര ടേബിൾ സ്പൂണ്
പഞ്ചസാര, രണ്ട് ടേബിൾ സ്പൂണ് ( ഏത്തപ്പഴത്തിൻറെ മധുരമനുസരിച്ച് കുട്ടുകയും കുറക്കുകയും ആവാം)
മഞ്ഞൾപ്പൊടി, ഒരു നുള്ള്
ഉപ്പ് , ഒരു നുള്ള്
ഏലക്കാപ്പൊടി, ഒരു നുള്ള്(ഇഷ്ട്ടം ഉണ്ടെങ്കിൽ മാത്രം)
വെള്ളം , ആവിശ്യത്തിന്
എണ്ണ , പൊരിക്കാൻ ആവിശ്യത്തിന്
ഒരു വലിയ പാത്രത്തിൽ മാവുകളും പഞ്ചസാരയും മഞ്ഞൾപൊടിയും എലക്കാപൊടിയും ഉപ്പും ഇട്ടു കൈ കൊണ്ട് നന്നായി ഇളക്കുക . ഇതിലേക്ക് കുറേശ്ശെ കുറേശ്ശെ വെള്ളം ഒഴിച്ച് നേർത്ത കുഴമ്പു രൂപത്തിൽ (ഒരുപാട് വെള്ളം ആവാതെ) ഒരു ബാറ്റെർ തയാറാക്കി മാറ്റി വെക്കുക. ഒരു ഫ്രൈയിങ്ങ് പാനിൽ എണ്ണ ചുടാക്കുക, എണ്ണ നന്നായി ചുടവുംപോൾ ഓരോ ഏത്തപ്പഴങ്ങള്ളുംതൊലികള്ളഞ്ഞു നടുവേ രണ്ടായി മുറിച്ചു മാവിൽ മുക്കി( എല്ലാ വശങ്ങള്ളിലും മാവു നന്നായി പുരളണം) എണ്ണയിൽ ഇടുക . ഇരുവശവും നല്ലതുപോലെ മൊരിയുമ്പോൾ കോരി എണ്ണ വാലിയതിനു ശേഷം ചുടോടെ നല്ല കടുപ്പമുള്ള ചായയുമായി വിളബാം , അസ്വദിക്കാം.
For recipe in english for Banana Fritter/ Pazham pori/ Ethakkaappam please click HERE
Leave a Reply