രണ്ടു ഉണ്ടൻപൊരി അഥവാ ബോണ്ടയും ഒരു കടുപ്പത്തിലുള്ള ചൂടു ചായയും കിട്ടിയാൽ കേരളീയായ എനിക്ക് ദൈവം സ്വർഗ്ഗത്തിലേക്ക് പാസ്പോർട്ട് തന്നതിന് തുല്യം ആണ്. അപ്പൊ പിന്നെ ഒരു ബാസ്കെറ്റ് ഉണ്ടൻ പൊരി ആയാല്ലോ .. അതെ ..ഞാൻ സ്വർഗ്ഗത്തിലെ സ്ഥിരവാസി ആകും അതിനു ഒരു സംശയവും വേണ്ട 😉 🙂 . അതാണ് നമ്മുടെ നാടൻ ഭക്ഷണത്തിന്റെയും പലഹാരങ്ങളുടെയും മേന്മ, ഒരിക്കൽ രുചി പിടിച്ചുപോയോ …പിന്നെ ഒടുക്കത്തെ നൊസ്റ്റാൽജിയ ആവും 🙁 .
നിങ്ങൾക്ക് അറിയാമോ എന്നറിയില്ല ഞങളുടെ കൊല്ലത്ത് ഈ പലഹാരത്തിന് “ഗുണ്ട് ” എന്നൊരു പേരും ഉണ്ട്, ഈ പേര് വായിച്ചിട്ട് ചിലർക്കെക്കൊ നല്ല ചിരിപൊട്ടി വരുന്നുണ്ട്..ഞാൻ എന്റെയോ നിങ്ങളുടെയോ ഇരട്ടപേര് പറഞ്ഞതല്ല കേട്ടോ.. ഇനി ആരെങ്കിലും ഈ പേരിൽ അറിയപ്പെട്ടിരുന്നു എങ്കിൽ അവരെ ഒന്ന് മനസ്സിൽ ധ്യാനിച്ചിട്ടു കുറച്ച് ചിരിച്ചോ ..ആരും അറിയണ്ട 🙂 എന്നാൽ എനിക്ക് ഈ പലഹാരം ഉണ്ടാക്കുമ്പോഴും കഴിക്കുബോഴും ഒക്കെ മനസ്സിൽ ഓടിവരുന്നത് എന്റെ നാട്ടിൽ വീടിനടുത്തുള്ള വെള്ളുത്തു മെലിഞ്ഞ എപ്പോഴും ഷർട്ട് ഇടാതെ വിശേഷ ദിവസങ്ങളിൽ മാത്രം ഷർട്ട് ഇടുന്ന സാധുവായ പേരു കൊണ്ട് മാത്രം മൊതലാളിയായ യുസഫ് മൊതലാളിയും അദേഹത്തിന്റെ ചെറിയ ചായകടയും അതിലെ കണ്ണാടി അലമാരയും അതിനുള്ളിൽ തിങ്ങിവിങ്ങി ഇരിക്കുന്ന മൊരിഞ്ഞ ഗുണ്ടുകളും ആണ്.എനിക്ക് ഓർമ്മ വെച്ച കാലം മുതൽ അദേഹത്തെയും അധികവരുമാനം ഇല്ലാഞ്ഞിട്ടും അത് നടത്തികൊണ്ടു പോകുന്ന അദേഹത്തിന്റെയും കുടുംബത്തിന്റെയും കഷ്ട്ടപാടുകളും കാണാറുണ്ടായിരുന്നു. വീട് ചായക്കടയിൽ നിന്നും കുറച്ച് ദൂരെ ആയിരുന്നത്തിനാൽ എല്ലാ ദിവസവുംഅതിരാവിലെ ഒരു പഴയ സൈക്കിളിൽ അതിനു താങ്ങാവുന്നതിലേറെ ഭാരവുമേറ്റി എന്റെ വീടിനു മുന്നിലുള്ള റോഡിലുടെ കട തുറക്കാൻ പോകുമായിരുന്നു. കൂടെ ഭാര്യയും മക്കളും ഉണ്ടാവും ബാപ്പയെ സഹായിക്കാൻ. പഴയ സൈക്കിൾ ആയതുകൊണ്ടോ അധിക ഭാരമേറുന്നതു കൊണ്ടോ ഒരു പ്രത്യേക ശബ്ദമാ ആ സൈക്കിൾ പോകുമ്പോൾ. അന്നൊക്കെ എന്റെ മമ്മീടെ ഒരു ഇന്സ്പിരേഷണൽ പ്ലസ് കംപയരിംഗ് അലാറം ക്ലോക്ക് കുടെ ആയിരുന്നു ആ ശബ്ദം എന്ന് വേണമെങ്കിൽ പറയാം 😉 കാരണം അത് കേട്ടിട്ട് പലപ്പോഴും ഞങൾ മക്കളെ ഇങ്ങനെ പറഞ്ഞു വിളിച്ചുണർത്താരുണ്ട് ” എടി പിള്ളേരെ യൂസഫ് മൊതലാളിയും പിള്ളേരും കട തുറക്കാൻ പോണു ..നേരം വെളുത്തു…മതി ഉറങ്ങിയെ ..ആ പിള്ളേരെ കണ്ടോ അതിരാവിലെ ഇത്രേം ദൂരം നടന്ന് അപ്പനെ സഹായിക്കാൻ വരുന്നെ..ഇവിടേം ഉണ്ട് ചിലത് ..എഴുനേറ്റ് വല്ലതും വായിച്ചിട്ട് പള്ളിൽ പോകാൻ നോക്ക് ” ആദ്യം ഒന്നും മൈൻഡ് ചെയ്യിലെങ്കിലും ബാക്കി സഹപ്രവർത്തകർ നിയമങൾ പാലികുന്ന്തു കൊണ്ടും പലപ്പോഴും യുസഫ് മൊതലാളിയെയും പിള്ളേരേം കാരണം എനിക്കും മമ്മിക്കുവേണ്ടി ബാക്കിയുള്ള ഉറക്കം ബുക്കിനു മുന്നിൽ ഇരുന്നു ഉറങ്ങി തീർകേണ്ടി വന്നിടുണ്ട് 😉 ഹാ.. അല്ല പിന്നെ ഉറക്കത്തിൽ കുംബകർണ്ണയോടാ കളി 🙂 .. ങും ..അതൊക്കെ ഒരു കാലം. ഒന്നിനെ കുറിച്ചും തലപുകഞ്ഞു ചിന്തിക്കാതെ മനോഹരമായ സ്വപ്നങൾകണ്ടുഉറങ്ങാൻ പറ്റുന്ന സുവർണ്ണ കാലം. 🙁
അന്നൊക്കെ സ്കൂളിലേകുള്ള പോക്കുവരവും പ്രസ്തുത ചായക്കടക്ക് മുന്നിലുടെ ആയിരുന്നു.വൈകുനേരങ്ങളിൽ ആണ് അവിടെ പലഹാരങ്ങൾ ചുട്ട് കണ്ണാടി അലമാരകളിൽ നിറക്കാറുള്ളത്.കുടുതലും നമ്മുടെ താരം ഉണ്ടൻ പൊരീസ് ആവും തിങ്ങിവിങ്ങി ഇരികുന്നത് , കഴിക്കാൻ കിട്ടിയില്ലെങ്ങിലും അത് കാണുമ്പോൾ തന്നെ മനസ്സിനൊരു കുള്ളിർമയാണ്.അന്നൊക്കെ എന്റെ വിചാരം യുസഫ് മൊതലാളിനെ പോലുളള എക്സ്പെർറ്റ്സ്നെ ഈ പഴംപൊരിയും പരിപ്പുവടയും ഉണ്ടൻ പൊരിയും ഒക്കെ ഉണ്ടാകാൻ പറ്റുള്ളൂ എന്നായിരുന്നു. ഇപ്പൊ ഓരോന്നു ഉണ്ടാക്കി കഴിക്കാൻ തുടങ്ങിയപ്പോഴാ മനസ്സിലായെ ഇതൊക്കെ ഇത്ര എളുപ്പം ആണെന്ന്. കൂടുതൽ നൊസ്റ്റാളിയ ഫീലിങ്ങ്സ് ഒന്നും വേണ്ടാന്ന് ..എങ്കിലും ഇന്നു ഈ ഫ്ലാറ്റ് മുറിയിലിരുന്നു പഴയ ഓർമ്മകളൊക്കെ അയവിറക്കി ഇങ്ങനെ കുത്തി കുറിക്കുമ്പോൾ പാവം യുസഫ് മൊതലാളിയും അദേഹത്തിന്റെ ചായക്കടയും അവിടെ ഇപ്പോ ഇല്ലല്ലോ ഇടക്കെങ്കിലുമുള്ള നാടുസന്ദർശനത്തിൽ ഒരു നോക്ക് കൂടി ഒന്നു കാണാൻ പറ്റില്ലല്ലോ എന്നുള്ള വിങ്ങൽ മനസ്സിൽ എവിടെയോ ചെറിയ വേദന തരുന്നതുപോലെ 🙁 സാരമില്ല സുവർഗ്ഗത്ത് അല്ലാഹുവിന്റെ അടുത്ത് സന്തോഷവാനായി അദേഹം ഇതെല്ലാം കാണുനുണ്ട് എന്ന വിശ്വാസത്തോടും പ്രാർത്ഥനയോടും കുടി ഈ നാടൻ ഓർമ്മകളും രുചികൂട്ടും പിന്നെ ഒരു ബാസ്ക്കെറ്റ് ഉണ്ടൻ പൊരിയും നിങ്ങളുടെ മുന്നിൽ സമർപ്പികുന്നു. 🙂
ആവിശ്യമായ ചേരുവകൾ
ഗോതമ്പ് മാവ് | ഒന്നര കപ്പ് | |
അരിപ്പൊടി | രണ്ട് ടേബിൾ സ്പൂണ് | |
പഴുത്ത ചെറുപഴം | രണ്ട് | പാളയിൻ കോടൻ പഴം ഉണ്ടെങ്കിൽ നന്ന് |
ശർക്കര ചെറിയ കഷണങ്ങൾ ആക്കിയത് | അര കപ്പ് | |
സോഡാപ്പൊടി | രണ്ട് നുള്ള് | |
തേങ്ങാകൊത്ത് | നാല് ടേബിൾ സ്പൂണ് | |
നെയ് | ഒരു ടേബിൾ സ്പൂണ് | |
ഏലക്കാ | മൂന്ന് | പൊടിച്ചത് |
വെള്ളം | മുക്കാൽ കപ്പ് | ശർക്കര പാനി ആക്കുന്നതിന് |
ഉപ്പ് | ഒരു നുള്ള് | |
എണ്ണ | പൊരിക്കാൻ ആവിശ്യമായാത് |
തയാറാക്കുന്ന വിധം
1. ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ഒഴിച്ച് ചൂടാകി ഉരുക്കി തണുക്കുമ്പോൾ അരിച്ചു മാറ്റി വെക്കുക.
2. ഒരു പാനിൽ നെയ് ചുടാക്കി തേങ്ങാകൊത്തുകൾ ഇട്ടു വറുത്തു ആറാൻ മാറ്റി വെക്കുക.
3. ഒരു വലിയ പാത്രത്തിൽ മാവുകളും സോഡാപ്പൊടിയും എലക്കാപ്പൊടിയും ഉപ്പും ഇട്ടു കൈകൊണ്ടു ഒന്ന് നന്നായി ഇളക്കുക .
4. അതിലേക്ക് നന്നായ് ഞവിടിയ പഴവും വറുത്ത തേങ്ങാ കൊത്തുകളും ഇട്ടു കുറേശ്ശെ ശർക്കര പാനി ഒഴിച്ച് ആവിശ്യം ഉണ്ടെങ്കിൽ വീണ്ടും വെള്ളം ചേർത്ത് മയത്തിൽ കുഴച്ചെടുക്കുക.
5. മാവ് കൈയിൽ ഒട്ടിപിടിക്കുന്ന പരുവം ആയിരികണം. എന്നാൽ മാവ് ഒരുപാടു വെള്ളം പോലെയോ കൂടുതൽ കട്ടിയോ ആവാൻ പാടില്ല.
6. ഈ മിശ്രിതത്തെ ഒരു മണിക്കൂർ നല്ല സോഫ്റ്റ് ആവാൻ അടച്ചുവെക്കുക .
7. ഒരു മണിക്കൂർ കഴിയുമ്പോൾ ഒരു ചീനച്ചട്ടിയിൽ പൊരിക്കാനുള്ള എണ്ണ ചുടാക്കുക .
8. എണ്ണ നല്ല ചുടാവുംപോൾ, കൈ ഇടക്കിടെ വെള്ളത്തിൽ നനച്ചു മാവ് ചെറിയ ബോളുകളാക്കി തിളച്ച എണ്ണയിൽ ഇട്ട് ചെറിയ തീയിൽ വേവിച്ചു മൊരിച്ച് കോരുക.
9. ചൂടു ചായക്കൊപ്പം വിളമ്പുക , ആസ്വദികുക. 🙂
Undan Pori/ Gund/ Sweet Bonda ( Sweet Wheat Fritters from Kerala) recipe in English please click HERE.
More Kerala Snacks recipe please click HERE
sreeja says
Nice commentary n recipe….those golden days is now alive in our recipes
Rani Vijoo says
Thanks dear 🙂
traditionallymodernfood says
Looks delicious
Rani Vijoo says
Thanks Vidya 🙂
Sindhiya says
This is so good…lovely colour
Rani Vijoo says
Thanks Sindhiya 🙂
padma says
Looks delicious:)
Rani Vijoo says
Thanks Padma 🙂
remyasean says
Ahaaaa. introduction vayichapol thanne niranju…ella veetilum ammamar ingane okke thanne anu mashe..same pinch 🙂
njangalute family fav anu undampori
Rani Vijoo says
Ha ha ..Happy to hear from you dear..Same Pinch 🙂 Thanks da.