പരിപ്പുവട! ടിംങ്! അതും നല്ല ചുടും എരിവും ഒക്കെയുള്ള homemade വടയാണെങ്ങിലോ? അതേല്ലോ 🙂 ഞാനും ഉണ്ടാക്കി നല്ല ഉഗ്രൻ പരിപ്പുവട. എങ്ങനെ ഉണ്ടാക്കാതെ ഇരിക്കും? ഇപ്പോഴക്കെ അതെ പോലുള്ള കൊതിവരുന്ന നാടൻ പോസ്റ്റ് അല്ലെ ആളുകൾ twitter ലും face book ലും Google ലും Good Evening Friends എന്നും പറഞ്ഞു ഇടുന്നെ 😉 . അങനെ ഒരു പോസ്റ്റ് എന്റെ മനസ്സിനെയും പിടിച്ചു കുലുക്കി, കൊതി ഹൃദയത്തിൽ കുടി ഒഴുകി വന്നു stomach ല് എത്തി. പിന്നെ ഒന്നും ആലോചിച്ചില്ല,നേരേ kitchen cabinet തുറന്നു വടയ്ക്കാവിശ്യമായ പരിപ്പുണ്ടോനു നോക്കി. ഭാഗ്യം! ഒരു പാക്കറ്റ് Split Pigeon Peas (Toor Daal) ഏന്ന് ഇംഗ്ലീഷ്കാർ വിളിക്കുന്ന തുവരപരിപ്പ് കിട്ടി. പൊതുവേ ആളുകൾ കടലപരിപ്പാണ്(Chana daal) പരിപ്പുവടയ്ക്ക് ഉപയോഗികുന്നത് എന്നറിയാമെങ്കിലും മാരകമായ കൊതി എന്നോട് “എന്തേ ഒന്നു പരീക്ഷിച്ചു നോക്കിയാൽ” എന്നു പ്രോത്സാഹിപ്പിച്ചപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല, തുവര പരിപ്പു വെള്ളത്തിൽ കുതിര്ക്കാൻ ഇട്ടു, പിള്ളേരുടെ home works ചെയ്യലിന് security ആയി ഇരുന്നു. എളുപ്പം ചെയ്താൽ രണ്ടുവട extra കൊടുകാന്നും പറഞ്ഞു. കൂടെ പരിപ്പുവടാടെ ഉത്ഭവം,പുരാണം, അതിൽ മമ്മിക്ക് പണ്ടെ ഉണ്ടായ കൊതി എല്ലാം ചെറിയ രീതിയിൽ ഒരു description – ഉം കൊടുത്തു കൊതി മൂപ്പിച്ചു 😉 🙂 . എന്റെ കുട്ടിക്കാലത്ത് മമ്മി വഴക്കാപ്പം( Banana fritters) ആണ് പരിപ്പുവടയെകാൽ കുടുതൽ വീട്ടിൽ ഉണ്ടാക്കുന്നത്(പരിപ്പ് വട സാർ ചെറിയ രീതിയിൽ ഗ്യാസ് എജൻറ്റ് ആന്നല്ലോ അതുകൊണ്ടാവും) 🙂 . അന്നൊക്കെ പലപ്പോഴും സ്കൂൾ കോളേജ് കഴിഞ്ഞു വൈകിട്ട് വിശന്ന് പൊരിഞ്ഞു ബസ്സിൽ വീട്ടിൽ തിരിച്ചു പോകുമ്പോൾ വഴിയോര ചെറു ചായകടകളിൽ പരിപ്പ് വടയും ഉള്ളിവടയും ഒക്കെ ചുട്ടുകോരുന്നതു കണ്ടു കുറെ വെള്ളം ഇറക്കിയിട്ടുണ്ട് 🙂 . എന്റെ ഡാഡി ആണെങ്കിൽ അന്നൊക്കെ വല്യ സ്റ്റ്രിക്റ്റ് ആയിരുന്നു 🙁 വെളിന്നുള്ള food അത്ര പ്രോത്സാഹിപ്പിക്കാറില്ല. പിന്നെ എന്നോടുള്ള അമിത സ്നേഹവും എന്റെ ഒടുക്കത്തെ കൊതിയും കണ്ടിട്ട് വല്ലപ്പോഴും ഡാഡിടെ ഓഫീസ് കാൻറീൻൽ പരിപ്പുവട ഉണ്ടാകുമ്പോൾ അടുത്തു നിന്നു എല്ലാം നിരീക്ഷിച്ചു പരീക്ഷിച്ചു ഉറപ്പു വരുത്തി ചൂടോടെ വാങ്ങി കൊണ്ട് വന്നു കഴിപ്പിക്കും. എന്നിട്ട് പറയുകേം ചെയ്യും എന്റെ മോള് ഇതങ്ങു ശീലമാക്കണ്ട, വീട്ടിൽ ഉണ്ടാക്കുന്നത് കഴിച്ചു ശീലിച്ചാൽ മതിന്നു 🙂 . അന്നൊക്കെ ആ വാക്കുകൾ കുറച്ച് നീരസമായി തോന്നിയെങ്ങിലും ഇന്നെനിക്കു മനസ്സിലാവും ആ സ്നേഹത്തിന്റെ മഹത്വം സംരക്ഷണത്തിന്റെ വില. സ്വന്തം കുട്ടികൾ നല്ലത് കഴിച്ചു വളരാനേ എല്ലാ മാതാപിതാക്കളും ആഗ്രഹികൂ , നല്ല ആരോഗ്യം ഉള്ള ശരീരത്തിലെ നല്ല ആരോഗ്യം ഉള്ള മനസ്സും ഉണ്ടാവുള്ളൂ എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കുവാനും അതിൽ സന്തോഷിക്കുവാനും എനിക്കും നിങ്ങള്ക്കുമെക്കെ സാധിക്കട്ടെ . ഒരു പരിപ്പു വടയും, ഒന്നര മണിക്കൂർ പ്രസംഗവും 😉 അല്ലേ ? നിങ്ങള് ഇപ്പോ അങ്ങനെ പറഞ്ഞില്ലേ ? 😉 യെസ് ! ഞാൻ കേട്ടു 🙂 ദേ ഞാൻ നിർത്തി കാരണം പരിപ്പ് കുതിർനിട്ടുണ്ടാവും , കുട്ടികളുടെ home works ഉം . 😉 🙂
ആവിശ്യമായ ചേരുവകൾ
1. തുവര പരിപ്പ്, ഒരു കപ്പ് (250g)
2. സവാള , ഒരു വലുത് പൊടിയായി അരിഞ്ഞത്
3. പച്ചമുളക് , 2 എണ്ണം ചെറുതായി അരിഞ്ഞത് ( കുട്ടികളും കഴിക്കാൻ ഉണ്ടെങ്കിൽ കുറച്ചു വലുതായി അരിഞ്ഞോളു, അവർക്ക് എടുത്ത് കളയാൻ എളുപ്പം ആയികോട്ടെ )
4. ഇഞ്ചി (നാടൻ ) , ഒരിഞ്ചു കഷണം , പൊടിയായി അരിഞ്ഞത് (ഫോറിൻ ഇഞ്ചി ആണെങ്കിൽ രണ്ടിഞ്ചു ചേർത്തോ , പരിപ്പല്ലേ ഗ്യാസ് ഏജൻറ്റാ , ഇഞ്ചി വയറിനു നല്ലതാ )
5. കറി വേപ്പില , ഒരു തണ്ട് ചെറുതായി അറിഞ്ഞത്
6. വറ്റൽ മുളക് , ഒന്ന് ചെറുതായി അറിഞ്ഞത്
7. കായപ്പൊടി, കാൽ ടീസ്പൂണ്‍ ( ഇഷ്ട്ടം ഉള്ളവർ മാത്രം ചേർത്താൽ മതി . ഞാൻ കായത്തിന്റെ ഫാൻ ആണ്, പിന്നെ ദഹനത്തിനും നല്ലതാണ് ഇഷ്ട്ടൻ )
8. മല്ലിയില , കുറച്ച് , ചെറുതായി അരിഞ്ഞത് (വീട്ടില് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി , വല്യ നിർബന്ധം ഇല്ല)
9. ഉപ്പ് , ആവിശ്യത്തിന്
10.എണ്ണ ,പൊരിക്കാൻ ആവിശ്യമായത്
പാകം ചെയ്യുന്ന വിധം
1. തുവരപരിപ്പ് കുതിർക്കാൻ വെക്കുക. കുറഞ്ഞത് രണ്ട് മണികൂറെങ്കിലും കുതിരണം.
2. കുതിർന്ന പരിപ്പ് ഒരു അരിപ്പയിൽ ഇട്ടു വെള്ളം വാലാൻ വെക്കുക. ഒട്ടും വെള്ളം ഇല്ലാതെ ആക്കണം.ഒരു ഉണക്ക തുണി ഉപയോഗിച്ച് പ്രസ് ചെയ്യൂന്നതു നല്ലതാണു, പരിപ്പ് നല്ല ഡ്രൈ ആയി കിട്ടും .
3. നന്നായി വെള്ളം വാലിയ പരിപ്പിനെ മിക്സിയിൽ ഇട്ടു ചെറുതായി ഒന്ന് കറക്കിയെടുക്കുക. ഒരുപാട് അരയാൻ പാടില്ല.
4. അരപ്പിൽ അരിഞ്ഞു വെച്ചേകുന്ന ഉള്ളി, മുളകുകൾ, ഇഞ്ചി, കറിവേപ്പില , മല്ലിയില എന്നിവയും കായപ്പൊടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴക്കുക.
5. അതിനെ കുറേശ്ശെ ആയി കൈവെള്ളയിൽ എടുത്തു ചെറിയ പരന്ന ആകൃതിയിലുളള വടകൾ ഉണ്ടാക്കി ഒരു എണ്ണ തടവിയ പ്ലേറ്റിൽ നിരത്തുക.
7. ഒരു പാനിൽ പൊരിക്കാനുള്ള എണ്ണ ചുടാക്കി , നന്നായി ചുടാവുംപോൾ വട ആകൃതികൾ ഇട്ടു മൂത്തു കരുമുര ആകുമ്പോൾ കോരി എണ്ണ വാലിയതിനു ശേഷം ഇഷ്ട്ടാനുസരണം കഴിക്കുക, ആസ്വദിക്കുക. ചിലർക്ക് പരിപ്പ് വട പഴത്തിന്റെ കുടെ കഴിക്കാൻ ആണ് ഇഷ്ട്ടം മറ്റു ചിലർക്ക് ചൂടു കടുപ്പത്തിലുള്ള ചായയ്ക്കൊപ്പം. രണ്ടും എനിക്ക് പ്രിയപ്പെട്ട കോംബോ ആണ് 😉 നിങ്ങളുടെ ഇഷ്ട്ട്ടാനുസരണ്ണം നിങ്ങളും കഴിച്ചോളൂ 🙂
Notes and Tips:
1. വടകളുടെ ഉള്ളു നന്നായി വേവാൻ ചെറിയ പരന്ന വട ആകൃതികൾ ഉണ്ടാകുക .
2. മാവ് കൈവെള്ളയിൽ വെച്ച് പരത്തി നേരേ തിളക്കുന്ന എണ്ണയിൽ ഇട്ടും വടകൾ ചുട്ടെടുകാം.
3. നേരത്തെ വട ആകൃതികൾ ഉണ്ടാക്കി വെക്കുന്നത് , വടകൾ ഒരേപോലെഎളുപ്പത്തിൽ ഇട്ടു വെന്തു കോരുവാൻ സഹായമാകും.പക്ഷെ ഒരുപാട് നേരം വട ആകൃതികൾ ഉണ്ടാക്കി വെക്കരുത്. അതിന്റെ ചേരുവകളിൽ നിന്നും വെള്ളം ഇറങ്ങി, എണ്ണയിൽ ഇടുമ്പോൾ വട പൊടിഞ്ഞു പോകും.
4. ഈ റെസിപ്പിയിലെ തുവര പരിപ്പിന് പകരം അതെ അളവ് കടല പരിപ്പും ചേർത്തു പരിപ്പ് വടകൾ ഉണ്ടാകാം.
For Thuvara parippu vada ( Pigeon Peas/Toor daal fritters) recipe in English please click HERE
padma says
Wow very tempting fritters..want to grab one:)
beena.stephy says
Yummy vadas
Seena Koshy says
Crispy and yummy frirtters Rani.. 🙂