കൊഞ്ചു പൊരിച്ചു മസാല കറി ( Shallow Fried Prawn Masala Curry)

കൊഞ്ചു പൊരിച്ചു മസാല കറിവെച്ചതു വളരെ രുചിയേറിയ ഒരു ഇന്ത്യൻ വിഭവമാണ്. പെറോട്ട ,പത്തിരി, നാൻ, അപ്പം,ചപ്പാത്തി, ഫ്രൈഡ് റൈസ് , ബ്രെഡ് എന്നിവക്കു ഇതു വളരെ അനുയോജ്യം. കുട്ടികൾകും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന വേറിട്ട സ്വാദേറിയ ഒരു സൈഡ് ഡിഷ്‌ ആണിത്.

ഈ രെസിപ്പിക്കു വേണ്ടി ഇടത്തരം വലിപ്പമുള്ള കൊഞ്ചുകൾ മസാലകുട്ടുകള്ളിൽ പുരട്ടി അരമണികൂറിനു ശേഷം എണ്ണയിൽ ചെറുതായി (അധികം വേവിക്കാതെ ) ഇരുവശവും മൊരിച്ചു കോരണം. അതിനുശേഷം മസാല ഗ്രേവി ഉണ്ടാക്കി അതിൽ പൊരിച്ച കൊഞ്ചുകൾ ചേർത്ത് മസാലയും കൊഞ്ചും നന്നായി യോജിച്ച് കുറുകിയതിനു ശേഷം ചൂടോടെ വിളബാം.


045 (640x481)

ആവിശ്യമുള്ള ചേരുവകൾ:-

1. ഇടത്തരം വലിപ്പമുള്ള കൊഞ്ചുകൾ തോടുകളഞ്ഞു വൃത്തിയാക്കിയത് – 500g

2. മുളക് പൊടി – 1 ടീ സ്പൂണ്

മഞ്ഞൾ പൊടി – ½ ടീ സ്പൂണ്

കുരുമുളക് പൊടി – ½ ടീ സ്പൂണ്

ഇറച്ചി മസാല/ഗരം മസാല പൊടി – ½ ടീ സ്പൂണ് (വീട്ടിൽ പൊടിച്ചു ചേർക്കുന്ന പൊടിക്കു രുചിയേറും)

കട്ടി തൈര് – 1 ടേബിൾ സ്പൂണ്

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ / പാചക എണ്ണ – കൊഞ്ചു പൊരിക്കാൻ ആവിശ്യമായത്

4. വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്

5. സവാള – 4 വലുത് കനം കുറച്ചരിഞ്ഞത്

പച്ചമുളക് – 2 രണ്ടായി കീറിയത്

കറിവേപ്പില – 2 തണ്ട്

6. ചതച്ച ഇഞ്ചി & വെള്ളുത്തുള്ളി – 1 ടേബിൾ സ്പൂണ്

7. മുളക് പൊടി – 2 ടേബിൾ സ്പൂണ്

മല്ലി പൊടി – 1 ടേബിൾ സ്പൂണ്

മഞ്ഞൾ പൊടി – ½ ടീ സ്പൂണ്

കുരുമുളക് പൊടി – ½ ടീ സ്പൂണ്

ഇറച്ചി മസാല / ഗരം മസാല പൊടി – 1 ടീ സ്പൂണ് (വീട്ടിൽ പൊടിച്ചു ചേർകുന്ന പൊടിക്കു രുചിയേറും)

8. തക്കാളി – 1 വലുത് ചെറുതായി അരിഞ്ഞത്

9. ഉപ്പ് – ഗ്രേവിക്ക് ആവിശ്യമയത്

10. വെള്ളം – ഗ്രേവിക്ക് ആവിശ്യമായത്

11. മല്ലിയില്ല അരിഞ്ഞത് – അലങ്കരിക്കാൻ ആവിശ്യത്തിന്

12. ഇറച്ചി മസാല / ഗരം മസാല പൊടി – ഒരു നുള്ള് (രുചി കൂട്ടാൻ)

പാകം ചെയ്യുന്ന വിധം:-

fried prawn curry method (640x480)

• കൊഞ്ചു രണ്ടാമത്തെ ചേരുവകൾ ചേർത്ത് പുരട്ടി അരമണിക്കൂർ വെക്കുക.

• ഒരു ഫ്രൈയിംഗ് പാനിൽ കൊഞ്ചു പൊരിക്കാനുള്ള എണ്ണ ചുടാക്കി , എല്ലാ കൊഞ്ചുകളും ഇട്ടു ഇരുവശവും ചെറുതായി മൊരിയുമ്പോൾ വാങ്ങി വെക്കുക. ( കൊഞ്ചുകൾ കുടുതൽ മൊരിയാൻ പാടില്ല)

• വേറൊരു പാനിൽ 3 ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അഞ്ചാമത്തെ ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി മൊരിഞ്ഞ് വരുമ്പോൾ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വീണ്ടും വഴറ്റണം.

• ഇതിലേക്കു ഏഴാമത്തെ ചേരുവകൾ ചേർത്തു മൂക്കുമ്പോൾ അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റുക.

• തക്കാളി വെന്തു സോഫ്ടാവുമ്പോൾ ഗ്രേവികാവിശ്യമായ വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പികുക .

• തിളവരുമ്പോൾ പൊരിച്ച കൊഞ്ചു കഷ്ണങ്ങൾ ഇട്ടു ചെറുതീയിൽ വേവിച്ചു പറ്റിക്കുക .

• ഗ്രേവി കുറുകി കൊഞ്ചു കഷ്ണങ്ങളുമായി നന്നായി യോജിക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി, മല്ലിയിലയും ഒരു നുള്ള് ഇറച്ചിമസാലയും ചേർത്ത് അലങ്കരിച്ചു ചൂടോടെ വിളമ്പാം.

ഞാൻ ഈ രെസിപ്പിയിൽ എരിവു കുറഞ്ഞ (പിരിയൻ മുളക് (1 കപ്പ്‌ ) സാദാ മുളക് (1 കപ്പ്‌ ) സമാസമം പൊടിച്ച ) മുളകുപൊടി ആണ് ചേർത്തിരികുന്നെ. അതിനു പകരം കാശ്മീരി മുളകുപൊടി ഉപയോഗിക്കാം നല്ല കള്ളർ കിട്ടും കറിക്ക്. സാദാ മുളകുപൊടി ആണ് ഉപയോഗിക്കുന്നെങ്കിൽ, ടേസ്റ്റ് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക.

039 (640x481)

English recipe for Shallow Fried Prawn Masala Curry ( Konju Porichu Masala Curry),Please click HERE.

Leave a Reply

Your email address will not be published. Required fields are marked *