നാടൻ കൊഞ്ചു റോസ്റ്റ് ( Spicy Prawn Roast Kerala Style )

എന്റെ ഏറ്റവും പ്രിയപ്പെട്ടത് എന്ത്? എന്നു ചോദിച്ചാൽ ഒരുപാട് ഉണ്ടാവും ഓർത്തും ഓർക്കാതെയും പറയാൻ . എന്നാൽ ഒട്ടും ഓർക്കാതെ പറയാൻ പറ്റുന്ന ഒന്നല്ലേ എന്റെ മമ്മി ഉണ്ടാക്കി തരുന്ന വിഭവങ്ങളുടെ രുചീ. അതിനു പകരം ആവില്ല ഒന്നും.. അതെ! അത്രയ്ക്ക് അമുല്യം ആണ് അമ്മമാരുണ്ടാകുന്ന ഭക്ഷണവും അതു സ്നേഹത്തോടെ വെച്ചു വിളമ്പി കഴിപ്പിക്കുമ്പോൾ അമ്മയ്ക്കും കഴിക്കുന്ന മക്കൾക്കും കിട്ടുന്ന മനസുഖവും സംതൃപ്തിയും .

എന്റെ മമ്മി സീ ഫൂഡ് കുക്കിങ്ങിൽ ആണ് സ്പെഷലിസ്റ്റ്, മമ്മി ഉണ്ടാകുന്ന മീൻ കറി , ഞണ്ട് കറി , കൊഞ്ചു റോസ്റ്റ് ..ഓ ..പറയുമ്പോഴെ നാവിൽ പെരുമഴ പെയ്യുവാ 🙂 എന്നാൽ നിർഭാഗ്യവശാൽ കൊതിച്ചിയും 😉 വിദേശവാസിയായു മായ എനിക്ക് വല്ലപൊഴുമെക്കെ ഇതൊക്കെ മമ്മീടെ കൈയീന്നു ആസ്വദിക്കാൻ കിട്ടൂ 🙁 . പിന്നെ വല്ലപ്പോഴുമാണെ ങ്കിലും വീണു കിട്ടുന്ന അവസരങ്ങൾ നന്നായി ആസ്വദിക്കാറുമുണ്ട്. 🙂 അങ്ങനെ ഒരു സുവർണ്ണാവസരത്തിൽ കിട്ടിയ കൊഞ്ചു റോസ്റ്റും അതിന്റെ രുചിയും രുചിക്കൂട്ടും നിങ്ങളോടും കൂടി പങ്കുവെയ്കുവാണ്.


പണ്ടുമുതൽ വീട്ടിൽ എല്ലാവരും കൊഞ്ചു പ്രിയരാണ് .അന്നൊക്കെ മമ്മി കൊഞ്ചു വാങ്ങുമ്പോൾ മുഴുത്തതു എടുത്ത് കൊഞ്ചു റോസ്റ്റാക്കും ബാക്കിയുള്ള ചെറിയ കൊഞ്ചുകൾ ഇട്ടു കൊഞ്ചു മുരിങ്ങിക്ക മാങ്ങാ ഒഴിച്ച് കറിയോകൊഞ്ചു അവിയലോ ഉണ്ടാകും.മമ്മി കൊഞ്ചു മേടികുമ്പോഴേ ഞാൻ അടുക്കള്ള ചുറ്റി പറ്റി നിൽകും എന്നിട്ട് അടുക്കള വാതുക്കൽ മീനും കൊഞ്ചും ഒക്കെ വൃത്തി യാകുംപോൾ അടുത്ത് കൊരണ്ടി ഇട്ടു നോക്കി ഇരിക്കും. ചാൻസ് കിട്ടിയാൽ ഒന്ന് രണ്ടെണ്ണം വെട്ടി കുളമാക്കി കൊടുക്കേം ചെയ്യും 😉 ങും അന്നൊക്കെ മീൻ വെട്ടുന്നതും അരകല്ലിൽ അരക്കുന്നതും ആട്ടുകല്ലിൽ ആട്ടുന്നതും ഒക്കെ കാണാനും ചെയ്യാന്നും വല്യ ഉത്സാഹം ആയിരുന്നു 🙂 അന്ന് അതൊക്കേ നിരീക്ഷിച്ച് പരീക്ഷിച്ചതു ഇപ്പോ ഗുണപ്രദം ആയില്ലേ ? “പ്രാക്ടീസ് മേക്സ് പെർഫെക്റ്റ് എന്നാന്നല്ലോ”  😉 🙂 ഓണത്തിന്റെ ഇടയ്ക്കാ ഉപദേശ പ്രസംഗം 😉 അതുപോട്ടെ നമുക്ക് കാര്യത്തിലേക്ക് കടക്കാം 🙂  മമ്മീ കൊഞ്ചു റോസ്റ്റ് ഉണ്ടാക്കാൻ തോടും വാലും കളയാറില്ല വേറൊന്നും കൊണ്ടല്ല കേട്ടോ മണ്ചട്ടിയിൽ വച്ച , മസാലകൂട്ടും എരിവും പുളിയും വെളിച്ചെണ്ണയും കറിവേപ്പിലയും ഒക്കെ പുരണ്ട കൊഞ്ചു റോസ്റ്റിന്റെ തോട് ഊറാൻ ഒരു പ്രതേക സ്വാദാ… .. എനിക്ക് അതിൽ നിന്നും ഒന്ന് രണ്ട് കൊഞ്ചു റോസ്റ്റും കുറച്ചു ഗ്രേവിയും മതി ഒരു പ്ലേറ്റ് ചൂടു  ചോറോ കപ്പയോ അകത്താകാൻ .. പിന്നെ നല്ല എരിവും പുളിയും ഒക്കെ ഉള്ളത് കൊണ്ട് ഇതു കള്ള് ഷാപ്പ് സ്റ്റൈൽ ആണെന്നാ വീട്ടിലെ  മെയിൽ മെംബേർസിന്റെ അഭിപ്രായം ..എന്നാലല്ലേ സൂത്രത്തിൽ ഒരു പെഗ്ഗ് അടിക്കാൻ പറ്റൂ 😉 🙂 കൊതിയുടെ അതിരുകൾ പിടി വിട്ടു പോകണ്ട …ദേ.. രെസിപ്പി തന്നേക്കാം..എല്ലാവരും മതി വരുവോളും കൊഞ്ചു റോസ്റ്റ് ഉണ്ടാക്കി ഇഷ്ട്ടാനുസരണം കഴിച്ചോളു ..അസ്വദിച്ചോളു .. 🙂

P1040384 (640x481)

Recipe Type Kerala Sea Food/ Spicy
Cooking and Preparation Time 30 to 40 Minutes
Serve to 3 to 4

ആവിശ്യമായ ചേരുവകൾ

വലിപ്പമുള്ള കൊഞ്ചുകൾ (തോടോടെ) 500g വൃത്തി യാകിയത്
കൊച്ചുള്ളി 15 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 5 എണ്ണം നടുകെ കീറിയത്
ഇഞ്ചി 2 ഇഞ്ച് ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി 5 വലിയ അല്ലി ചെറുതായി അരിഞ്ഞത്
കറി വേപ്പില മൂന്ന് തണ്ട്
മുളക് പൊടി 2 ടേബിൾ സ്പൂണ്
മല്ലി പൊടി 1 ടേബിൾ സ്പൂണ്
കുരുമുളക് പൊടി 1 ടീ സ്പൂണ്
മഞ്ഞൾ പൊടി 1/2 ടീ സ്പൂണ്
ഇറച്ചി മസാല പൊടി 1 ടീസ്പൂണ്
റോസ്റ്റ് ചെയ്തു പൊടിച്ച ജീരകം/ ജീരക പൊടി 2 നുള്ള്
കട്ടിയുള്ള പുളിവെള്ളം 3 ടേബിൾ സ്പൂണ്
വെളിച്ചെണ്ണ 5 ടേബിൾ സ്പൂണ്
വെള്ളം 3/ 4 കപ്പ്
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു മണ്ചട്ടിയിൽ വെളിച്ചെണ്ണ ഒഴികെ ബാക്കി ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിച്ച് ചെറുതീയിൽ അടച്ചു10 മിനിട്ട് വേവിക്കുക. അതിനു ശേഷം മൂടി തുറന്ന് ഗ്രേവി കുറുകുന്നത് വരെ വേവികുക, കൊഞ്ചു ചട്ടിയിടെ അടിയിൽ പിടിക്കാതിരികാൻ ഇടക്ക് ഇളക്കുക .ഗ്രേവി കുറുകുമ്പോൾ തീ കൂട്ടി ഇടക്കിടെ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു റോസ്റ്റ് ചെയ്യുക . കൊഞ്ചു റോസ്റ്റായി മസാലകളും വെളിചെണ്ണയുമായി പിരളുപോൾ കു റച്ചു കറിവേപ്പില വിതറി അടുപ്പിൽ നിന്നും വാങ്ങി വെക്കുക. 1 മണിക്കൂറു കഴിഞ്ഞു കൊഞ്ചിൽ ചേരുവകളെ ല്ലാം നന്നായി പിടിച്ചതിനു ശേഷം വീണ്ടും ചൂടാക്കി വിളമ്പുക , ആസ്വദികുക.

P1040392 (640x481) (2)

നല്ല എരുവ് ഉള്ള ഒരു റെസിപി ആണിത്,കൊഞ്ചിനു തോട് ഉള്ളത് കൊണ്ട് എരിവു ആവിശ്യമാണ്. എരിവ് ഇഷ്ട്ടമല്ലാത്തവർ ചേരുവകളുടെ അളവ് കുറക്കാൻ ശ്രമിക്കുക.

For Spicy Prawn Roast recipe in English please click HERE

Comments

Leave a Reply

Your email address will not be published. Required fields are marked *