Sulaimani Tea/ Sulaimani Chaya/ Malabar(kerala) Style Black Tea with Spices

Sulaimani is a aromatic, flavorful and spiced black tea, popular in Malabar region in Kerala. This is usually served after a heavy meal like Biriyani or Ghee rice, it aids easy digestion. In my home I used to prepare this healthy tea occasionally.
The preparation and recipe is not a big deal but the highlight of this post is to share with you a good happy news that I won a contest in a Facebook food group regarding this recipe, photography and a sulaimani related love /romantic story 😉 “muhabathinte (Beloved) Sulaimani” that was the theme! Don’t misunderstand me 😉 This story is not related to my personal life, it’s just a fiction of my imagination 😉 hope my all malayalee readers/followers enjoy it 😀

പതിവിലും അവൾ മ്ലാനയായിരുന്നു, എന്തോ അസ്വസ്ഥകൾ അലട്ടുന്നതുപോലെ. ഒന്നും ശ്രദ്ധിക്കാനോ ആസ്വദിക്കാനോ പറ്റുന്നില്ല! എങ്ങനെയോ ഉച്ചഭക്ഷണം തയ്യാറാക്കി, കഴിച്ചൂന്നു വരുത്തിട്ടു അടുക്കള വൃത്തിയാക്കി സ്വീകരണമുറിയിലേക്കു വന്നു. ചുവരിലെ ക്ലോക്കിലേക്കു നോക്കി, മണി രണ്ട്! എക്സ്ട്രാ ലെസ്സൺസ് ഉള്ളതിനാൽ കുട്ടികൾ വരാൻ ഇന്നും ഒരുപാട് വൈകും! വിരസതയുടെയും ഏകാന്തതയുടെയും ആ അന്തരീക്ഷം അവളെ വല്ലാതെ ശ്വാസംമുട്ടിച്ചു. അവൾ ജനാലക്കരികിൽ വന്നു വിദൂരതയിലേക്ക് നോക്കി, ആകാശത്തു നല്ല മഴക്കാറ്! അവളുടെ മനസ്സുപോലെ! ഒന്നു പെയ്തു തീർന്നെങ്കിൽ! അവൾ ആഗ്രഹിച്ചു. തിരിഞ്ഞു സോഫയിൽ ഇരുന്നു, ടീവി കാണാനോ ഫേസ്ബുക്ക് നോക്കാന്നോ ഒന്നും തോന്നുന്നേയില്ല! ഒന്നു കിടക്കാം എന്നുവെച്ചാൽ ഉച്ചയുറക്കം പണ്ടേ ശീലമില്ല! മൊബൈൽ എടുത്തു മ്യൂസിക് കളക്ഷനിൽ നിന്നും ഓൾഡ് മലയാളം മെലഡീസ് തിരഞ്ഞെടുത്തു ബ്ലൂടൂത്ത്‌ സ്‌പീക്കറിൽ കണക്ട് ചെയ്തു പയ്യെ സോഫായിലേക്കു ചാരി പുറത്തേക്കു നോക്കി ഇരുന്നു. എവിടെക്കെയോ നല്ല മഴപെയ്യുന്നുണ്ട്, അതിന്റെ സൂചകമായി തണുത്ത കാറ്റ് കർട്ടന്റെ ഇടയിലൂടെ വന്നു അവളെ തലോടി സ്വാന്തനിപ്പിക്കാൻ ശ്രമിച്ചുവോ?
സ്‌പീക്കറിൽ നിന്നും ദേവരാജൻ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഓ എൻവി സാറിന്റെയും ഒക്കെ അത്ഭുത സൃഷ്ട്ടികൾ ഗന്ധർവ്വ സ്വരത്തിൽ അവിടെയെങ്ങും ഒഴുകി…
അത് അവളെയും അവളുടെ വിങ്ങുന്ന മനസ്സിനെയും എവിടെയൊക്കെയോ കൊണ്ടുപോയോ?
എല്ലാം മനസ്സിനെ തട്ടിയുണർത്തുന്ന പാട്ടുകൾ.. ഇങ്ങനെ പോയി ഗാനമാലിക….


1. കൽപാന്ത കാലത്തോളം കാതരേ
നീയെൻ മുന്നിൽ കലഹാര ഹാരവുമായി നില്കുന്നു..

2. ഇന്നുമെന്റെ കണ്ണുനീരിൽ,
നിന്നോര്മ്മ പുഞ്ചിരിച്ചു..
ഈറന്‍ മുകിൽ മാലകളിൽ..
ഇന്ദ്രധനുസ്സ് എന്നപോലെ..

3 .അരികില്‍… നീ ഉണ്ടായിരുന്നെങ്കില്‍…
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി…

അതെ ! അവൾ ശെരിക്കും ആഗ്രഹിച്ചു! അത്ഭുതം എന്നപോലെ പെട്ടെന്നു ടെലിഫോൺ റിങ് ചെയ്‌തു, അവൾ തിടുക്കത്തിൽ അത് അറ്റൻഡ് ചെയ്തു.
അതെ! അവൻ തന്നെ! അവൾ രാവിലെ മുതൽ പ്രതീക്ഷിച്ച സ്വരം! ആഗ്രഹിച്ച സാന്ത്വനം!
“ഗുണ്ടു …ലഞ്ച് കഴിച്ചോ? ഞാൻ കഴിച്ചു, ഇന്നത്തെ ലഞ്ച് ബോക്സിലെ കൊഞ്ചു തീയലും വെണ്ടയ്ക്ക മെഴുക്കും നല്ല ടേസ്റ്റി ആയിരുന്നു. ഹീറ്റ് ചെയ്തപ്പോ മണം അടിച്ചു അടുത്തിരുന്ന ചൈനീസ് ഫ്രണ്ട് കൊഞ്ചു തീയലിൽ കണ്ണ് വെച്ചെങ്കിലും ഒരു തുള്ളിപോലും കൊടുത്തില്ല.
അവൻ നിർത്താതെ സംസാരിച്ചു, അവൾ എല്ലാം ഒരു മൂളലോടെ കേട്ടു കൊണ്ടേ ഇരുന്നു.
പിന്നെ, ഞാൻ ഹാഫ് ഡേ ഓഫ് എടുത്തു തിരിച്ചു വരുവാ! ഒരു നേരിയ തലവേദന പോലെ! ഇവിടെ ഇരുന്നിട്ട് എന്തോ ഡിസ്റ്റർബ് ചെയ്യുന്നപോലെ, ഒന്നിലും ഫോക്കസ് കിട്ടുന്നില്ല! ഒരു സമാധാനോം ഇല്ല!
കാരണം എനിക്ക് അറിയാം!
ഞാൻ മോർണിംഗ് നിന്നെ കാര്യം ഇല്ലാതെ വിഷമിപ്പിച്ചു,
സോറി ഗുണ്ടു (നായകൻ നായികയെ ഒരുപാട് സ്നേഹ വാൽസല്യം വരുമ്പോൾ വിളിക്കുന്നതു അങ്ങനെയാണ്),
രാവിലെ ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു. പർപസ്‌ലി അല്ല… ജോബ് സ്ട്രെസ് അത്രക്കു ഉണ്ട്…
എങ്കിലും സോറി, ഞാൻ ചെയ്തത് തെറ്റാണ്.
നീ അല്ലാതെ വേറെ ആരാ, എന്നെ മനസിലാക്കാൻ? എന്റെ തെറ്റുകുറ്റങ്ങൾ പൊറുത്തു അളവുകളും അതിരുകളുമില്ലാതെ സ്നേഹിക്കാൻ? സാന്ത്വനിപ്പിക്കാൻ?
എല്ലാത്തിനും കൂടി ഒരു ഉത്തരമേ അവൾ പറഞ്ഞുള്ളു, സാരമില്ല പെട്ടെന്നു ഇങ്ങു വാ…
പിന്നെ ഒരു കാര്യം കൂടെ! എനിക്ക് വരുമ്പോൾ അത് വേണം യുവർ സ്പെഷ്യൽ ബ്ലാക്ക് ടീ വിത്ത് യുവർ മാജിക്കൽ ടച്ച്!
ലവ് യൂ സോ മച്ഛ് സ്വീറ്റി & സീ യൂ സൂൺ!
ഫോൺ വെച്ചതിനു ശേഷം അവൾ വിങ്ങിപ്പൊട്ടി, സങ്കടം കൊണ്ടല്ല! നിറഞ്ഞ സന്തോഷം കൊണ്ട്, അതറിഞ്ഞു കൊണ്ട് തന്നെയാവണം പ്രകൃതിയും അവളോടൊപ്പം ചേർന്നു പെയ്യാൻ തുടങ്ങി . പെയ്തു തീരാൻ തുടങ്ങി…
അവൾ സന്തോഷത്തോടെ ബെഡ്റൂമിലേക്ക് ഓടി, കണ്ണാടിയിൽ നോക്കി. ഒരു നിമിഷം പകച്ചുപോയി പോയി “ഹോ എന്തു കോലത്തിലാ ഞാൻ വീട്ടിൽ നില്കുന്നെ? വാർഡ്രോബ് തുറന്നു അവനിഷ്ട്ടപെട്ട ഒരു ജോഡി ഡ്രസ്സ് എടുത്തു ബാത്റൂമിലേക്കു ഓടി, തണുത്ത വെള്ളത്തിൽ കുളിച്ചു, മനസും ശരീരവും നന്നായി തണുപ്പിച്ചു. കണ്ണാടി നോക്കി പറഞ്ഞു “മ്മ് ഫീലിംഗ് ബെറ്റർ” വെള്ളം തോരാത്ത നനഞ്ഞ മുടി വിരിച്ചിട്ടു കുളിപ്പിന്നൽ കെട്ടി, നിലക്കണ്ണാടി മേൽ പണ്ടു എങ്ങോ വെച്ച് മറന്ന ചുവപ്പു വട്ടപ്പൊട്ടു ഒരു കുസൃതി ചിരിയോടു കൂടി നെറ്റിയിൽ വെച്ചു, കുറച്ചു കണ്മഷി കട്ടിക്കു എഴുതി, കണ്ണാടിക്കു മുന്നിൽ ഒരു പതിനാറു വയസുകാരിയെ പോലെ ചരിഞ്ഞും തിരിഞ്ഞും നോക്കി …മതി ..അവൾക്കു അവളോട് തന്നെ കുറച്ചു അസൂയ തോന്നി!
ചുവരിലെ ക്ലോക്ക് അവളെ നോക്കി പറഞ്ഞു, ഇങ്ങനെ നിന്നാൽ മതിയോ? അവൻ ഇപ്പൊ എത്തും, ഓടി കിച്ചണിൽ പോയി 3 ഗ്ലാസ് വെള്ളം തിളപ്പിച്ചു, അതിലേക്കു 1 ½ ടീസ്പൂൺ താജ് മഹൽ ടീ പൗഡറും 3 ടീസ്‌പൂൺ പഞ്ചസാരയും ഇട്ടിട്ടു അതിലേക്കു രണ്ടു ഏലക്കായും ഒരു ഗ്രാമ്പുവും ഇച്ചിരി ചുക്കും ചതച്ചു ചേർത്ത് നന്നായി തിളപ്പിച്ചു …മ്മ് ..നല്ല വാസനയുണ്ട് ..ഒരു തുള്ളി എടുത്തു ഊതി കൈവെള്ളയിൽ ഒഴിച്ച് രുചിച്ചു നോക്കി ..മധുരം അവന്റെ പാകത്തിനാണെന്നു ഉറപ്പു വരുത്തി… ഗ്യാസ് ഓഫ് ചെയ്തു ചായ ഒന്നു സെറ്റ് ചെയ്യാൻ വെച്ചിട്ടു രണ്ടു കപ്പും ട്രേയും കിച്ചൺ ടോപ്പിൽ എടുത്തു വെച്ചു. പെട്ടെന്നു എന്തോ ഓർത്തിട്ടു ചിരിച്ചു കൊണ്ട് ഒരു കപ്പ് തിരിക്കെ വെച്ചു. എന്നിട്ടു പതുക്കെ പറഞ്ഞു ഒരു കപ്പ് മതി.
പിന്നീട് തിടുക്കത്തിൽ ബാൽകണി ഗാർഡനിൽ പോയി രണ്ടു മൂന്ന് പുതിനയില നുള്ളിയെടുത്തു, അടുത്ത് മഴ നനഞ്ഞു കാറ്റിൽ ചാഞ്ചാടി നിൽക്കുന്ന മുല്ലയും റോസായും ചെമ്പരത്തിയും നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അവൾക്കു ആ നിമിഷം അവളുടെ ചുറ്റും വളരെ മനോഹരമായി തോന്നി! പ്രണയം അങ്ങനെ ആണ്‌. അവസ്ഥകളെ കൂടുതൽ മനോഹരമാക്കും നിറമുള്ളതാക്കും.
ഈശ്വരാ ..പ്രണയം ആസ്വദിച്ചും വർണ്ണിച്ചും ഇങ്ങനെ നിന്നാൽ ചായ തണുത്തു പോവില്ലേ എന്നു മാത്രം ഓർത്തു അടുക്കളയിൽ വന്നു ചായ അരിച്ചു ജെഗ്ഗിലേക്കു ആക്കി അതിലോട്ടു 1 ടീസ്പൂൺ ലൈം ജ്യൂസും ഒരു നുള്ളു കുങ്കുമ പൂവും പുതിനയിലയും ചേർത്തു മിക്സ് ചെയ്തു. കിച്ചൺ ക്യാബിനറ്റ് തുറന്നു ടിന്നിൽ നിന്നും കുറച്ചു ക്രീം ബിസ്ക്കറ്റും തലേന്നു ഉണ്ടാക്കിയ ഫ്രൂട്ട് കേക്കും എടുത്തു പ്ലേറ്റിൽ നിരത്തി മനസ്സിൽ പറഞ്ഞു ” കുറച്ചൂടെ ടൈം ഉണ്ടായിരുന്നു എങ്കിൽ , കുറച്ചു ബീഫ് കട്ലറ്റ് കൂടെ ഉണ്ടാക്കാമായിരുന്നു, അവനു അതാണ് കൂടുതൽ പ്രിയം”
പറഞ്ഞു തീർന്നില്ല ! ഫ്രന്റ് ഡോർ തുറക്കുന്ന സൗണ്ട് കേട്ടു , അവൻ എത്തി! അവളുടെ ഹൃദയമിടിപ്പു കൂടിയോ? 15 വർഷങ്ങൾ കൂടെ ഉണ്ടായിട്ടും ആദ്യം ആയി കാണാൻ പോവുന്ന പോലെയുള്ള പ്രതീതി. അവൾ ശ്വാസം അടക്കി പിടിച്ചു ആ വിളിക്കായി കാതോർത്തു.
ഗുണ്ടു ..എന്നാ ചെയുവാ അവിടെ …ഇങ്ങു വന്നേ ..അത് കേൾക്കാൻ കാത്തിരുന്ന പോലെ ടി ട്രേയുമായി അവന്റെ അടുത്തേക്ക് ചെന്നു..അവൻ ഷൂസും ബാഗും മാറ്റി ഷർട്ടിന്റെ സ്ലീവ്‌സ് മേളിലോട്ടു തിരുകി സോഫയിൽ അവളെ വെയിറ്റ് ചെയുവായിരുന്നു …അവൾ ട്രേ ടേബിളിൽ വെച്ചു , അതിസൂഷ്മതയോടെ പ്രണയകൂട്ട് ചാലിച്ച ആ മാന്ത്രിക സുലൈമാനി കപ്പിലേക്കു പയ്യെ പകർത്തി … അവനു നീട്ടി …അവൻ അവളുടെ മുഖത്തേക്കു നോക്കി … എന്തോ പ്രത്യേകത ഉണ്ടല്ലോ എന്റെ ഗുണ്ടുന് ….നാണം കൊണ്ട് ചുവന്നു തുടുത്ത കവിളുകൾക്കു ആ ചുവന്ന വട്ടപ്പൊട്ടും കണ്മഷിയും മാറ്റു കൂട്ടിയോ? അവൻ സുലൈമാനി പയ്യെ പയ്യെ ഊതി കുടിച്ചു … … ഇടെക്കിടെ നരവീഴാൻ തുടങ്ങിയ കട്ടി മീശ ആ കപ്പുകളേ ചുംബിച്ചിരുന്നു.. അവൾ കൗതുകത്തോടെ അവനെ നോക്കിയിരുന്നു.. ഒഴിഞ്ഞ കപ്പിലേക്കു വീണ്ടും സുലൈമാനി പകർത്താൻ പോയ അവളെ അവൻ അടുത്തേക്ക് ചേർത്ത് പിടിച്ചിരുത്തി .. ആ കപ്പിലേക്കു അവൻ കുറച്ചു കൂടി സുലൈമാനി പകർത്തി അവളെ കുടിപ്പിച്ചു .. അവർ മുട്ടിയുരുമ്മി പരസ്പരം ഊട്ടിയും പരിഭവങ്ങൾ തീർത്തും പ്രണയം പങ്കു വെച്ചു…പിന്നെ അവിടെ പ്രണയത്തിന്റെ സുഗന്ധം ആയിരുന്നു …അതിരുകളില്ലാത്ത ..വാശികളില്ലാത്ത …കലർപ്പില്ലാത്ത ..സത്യസന്ധമായ …പ്രണയം … ഇതെല്ലാം അറിഞ്ഞിട്ടെന്നപോലെ പ്രകൃതി അവരോടൊപ്പം കോരിച്ചൊരിഞ്ഞു …ദാസേട്ടൻ അവർക്കു വേണ്ടി സാഹചര്യങ്ങൾ അനുസരിച്ചു മാറി മാറി പാടി കൊണ്ടേ ഇരുന്നു …

“മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി,
അല്ലിയാമ്പൽ… പൂവിനെ.. തൊട്ടുണർത്തി..
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ… അരുമയായി.. കുടഞ്ഞതാരോ… 😉

Yes! True love is eternal, infinite, and always like itself. It is equal and pure, without violent demonstrations, it is seen with white hairs and is always young in the heart.
And always remember, love is not about finding the right person, but creating a right relationship. It’s not about how much love you have in the beginning, but how much love you build till the end 🙂 Have a great day to all!

994-640x481

Recipe Type Drink/India
Cooking and Preparation Time 15 to 20 minutes
Serve to 2

Ingredients For Sulaimani Tea

Ingredient Quantity Notes
Water 3 Cups
Tea Powder 1 ½ Teaspoon
Sugar 3 Teaspoon adjust
Cardamom 2 Numbers Crushed
Clove 1 Number Crushed
Dry Ginger 1 small Piece Crushed
Lime Juice 1 Teaspoon
Saffron A Pinch Optional
Mint Leaves 2 or 3 Leaves For Garnishing

method For Sulaimani Tea

sulaimani-tea-method-640x479

• Boil water, add tea powder and sugar.
• Add crushed spices. Turn off the heat, Cover and keep tea aside few minutes for setting.
• Strain it completely, pour into a tea pot or jug.
• Add lime juice, saffron and mint leaves.
• Serve hot and enjoy 🙂

Comments

Leave a Reply

Your email address will not be published. Required fields are marked *